
സൂപ്പർ ഹീറോയായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്ന ചിത്രത്തിന് ഇരുമ്പുകൈ മായാവി എന്നു പേരിട്ടു .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ഗണത്തിൽപ്പെടുന്നു. ലോകേഷ് കനകരാജിന്രെ രജനികാന്ത് ചിത്രം കൂലിയിൽ അതിഥിവേഷത്തിൽ ആമിർഖാൻ എത്തുന്നതിനു പിന്നാലെയാണ് ഇത്. അടുത്ത വർഷം അവസാനം ഇരുമ്പുകൈ മായാവിയുടെ ചിത്രീകരണം ആരംഭിക്കും. 2027ൽ റിലീസ് ചെയ്യാനാണ് തീരുമാനം. കൈദി 2 പൂർത്തിയാക്കിയശേഷം ആമിർഖാൻ - ലോകേഷ് കനകരാജ് ചിത്രം ആരംഭിക്കൂ. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽകെയുടെ ജീവചരിത്ര സിനിമയ്ക്കായി രാജ്കുമാർ ഹിറാനിയുമായി ആമിർ ഒരുമിക്കുന്നുണ്ട്. രാജ്‌കുമാർ ഹിറാനിയുടെ സംവിധാനത്തിൽ താൻ നായകനായ സൂപ്പർഹിറ്റ് ചിത്രം പികെയുടെ സീക്വലിൽ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആമിർ ഖാൻ.മഹാഭാരതം ആണ് ആമിറിന്റെ മറ്റൊരു പ്രോജക്ട്. മഹാഭാരതം നിർമ്മിക്കുക എന്നത് 25 വർഷമായുള്ള സ്വപ്നമാണെന്ന് ആമിർ ഖാൻ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |