കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറഞ്ഞത്. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്‌ക്ക് അപ്പാർട്ട്‌മെന്റിന്റെ ഉടമയ്‌ക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കേസിൽ ആറ് സ്‌ത്രീകൾ ഉൾപ്പെടെ അറസ്റ്റിലായ ഒമ്പത് പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ മൂന്നുപേരെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.
കോഴിക്കോട് മലാപ്പറമ്പിലെ അപ്പാർട്ട്‌മെന്റിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ ഇന്നലെയാണ് റെയ്‌ഡ് നടന്നത്. രണ്ട് ഇടപാടുകാരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റ് രണ്ട് വർഷം മുമ്പാണ് ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |