തൃശൂർ:സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അവാർഡ് റവന്യൂ മന്ത്രി കെ.രാജന് സമർപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ചെയർമാൻ യൂജിൻ മോറേലിയും ജനറൽ കൺവീനർ ജയ്‌സൺ മാണിയും അറിയിച്ചു. 22,222 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ജൂലായ് ആദ്യവാരം തൃശൂരിൽ സമ്മാനിക്കും.ഡോ.പി.വി.കൃഷ്ണൻ നായർ,ജയരാജ് വാര്യർ,ഷാജു പുതൂർ,ഡോ.സി.സി.ബാബു എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് അവാർഡ് നിർണയിച്ചത്.വയനാട് ദുരന്തത്തിലെ ഇടപെടൽ,ഭൂരഹിതരായവർക്ക് പട്ടയം നൽകൽ തുടങ്ങി പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |