പറവൂർ: സബ് ഇൻസ്പെക്ടറെയും പൊലീസുകാരനെയും മർദ്ദിച്ച കേസിൽ കുഞ്ഞിത്തൈ പാലപ്പറമ്പിൽ ശ്രിചന്ദിനെ (26) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രക്ഷപ്പെട്ട കുഞ്ഞിത്തൈ മാക്കോതപറമ്പിൽ ശ്യാം ഒളിവിലാണ്. ശനിയാഴ്ച വൈകിട്ട് നാലിന് കുഞ്ഞിത്തൈ കപ്പേളയ്ക്ക് സമീപത്താണ് സംഭവം. വാഹനപരിശോധന നടത്തിയിരുന്ന പൊലീസ് സംഘം തടഞ്ഞിട്ടും ശ്രിചന്ദും ശ്യാമും സഞ്ചരിച്ചിരുന്ന കാർ നിറുത്തിയില്ല. സബ് ഇൻസ്പെക്ടർ അഭിലാഷും സി.പി.ഒ പ്രവീണും ഇവരെ പിൻതുടർന്ന് പിടികൂടി. സ്റ്റേഷനിലേക്ക് കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യറായില്ല. വാക്കുതർക്കത്തിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. പ്രവീണിന്റെ കൈത്തണ്ടയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമാസക്തനായ ശ്രീചന്ദിനെ കൂടുതൽ പൊലീസ് എത്തിയാണ് പിടികൂടിയത്. ഇതിനിടെ ശ്യാം രക്ഷപ്പെട്ടു. കൈത്തണ്ടയിൽ കടിയേറ്റ സി.പി.ഒ പ്രവീൺ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ശ്രീചന്ദിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |