വിവാഹ വാർത്തകളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരം രേണു സുധി. വിവാഹം സംബന്ധിച്ച് പല അടിസ്ഥാന രഹിതമായ ആരോപണങ്ങൾ വരുന്നുണ്ടെന്ന് രേണു പറയുന്നു,. തന്നെ താലികെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയുമെന്നും രേണു കൂട്ടിച്ചേർത്തു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാള്‍ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി. . 'ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.' രേണു പറഞ്ഞു. ഇത്രയും നാള്‍വരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്.
എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തില്‍ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാന്‍ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകള്‍ക്ക് എന്താണ്. ഞാന്‍ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല.
വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാന്‍ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാള്‍ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ലെന്നും രേണു പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |