തിരുവനന്തപുരം: ബി.എം.എസ് നേതാവായിരുന്ന പയ്യോളി മനോജ് കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ടു പൊലീസുദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം. കേസിന്റെ തുടരന്വേഷണം നടത്തിയ സി.ബി.ഐയുടെ ശുപാർശ പ്രകാരമാണിത്. ഡിവൈ.എസ്.പി ജോസി ചെറിയാൻ, ഇൻസ്പെക്ടർ കെ.കെ.വിനോദൻ എന്നിവർക്കെതിരായ അന്വേഷണത്തിന് ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണയെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. പ്രതികളായ സി.പി.എം പ്രവർത്തകരെ സംരക്ഷിച്ചതിനാണ് വകുപ്പുതല നടപടിക്ക് സി.ബി.ഐ ശുപാർശ നൽകിയിരുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |