വൈസ്കിങ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഒരുങ്ങുന്നത്.
ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. അരുൺകുമാർ, ആന്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.ജിൽസൺ ജിനു, വിക്ടർജോസഫ് എന്നിവരുടെ വരികൾക്ക് സംഗീതം അരുൺ വെൺപാലയാണ്. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. ജൂലായ് ആദ്യം
മലയാളംതമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്യും.
പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |