മാഹി :പ്രശസ്തമായ പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ധ്വജ പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നന്മൂതിരിപ്പാട് കർമങ്ങൾക്ക് നേതൃത്വം നൽകി. വൈകിട്ട് ഉത്സവം കൊടിയേറി. അഞ്ചാം ദിവസമായ 15ന് വൈകിട്ട് പള്ളിവേട്ട , തായമ്പക, എഴുന്നെള്ളത്ത് എന്നിവ നടക്കും. 16 ന് രാവിലെ നട തുറന്ന് അഭിഷേകം, ആറാട്ട് എഴുന്നെള്ളത്ത്, ആറാട്ട് ബലി, തിരിച്ചെഴുന്നെള്ളിച്ച് അഞ്ച് പ്രദക്ഷിണം, ആറാട്ട് എന്നി ചടങ്ങുകൾ നടക്കും.ജൂൺ ഒന്ന് മുതൽ ആരംഭിച്ച നവീകരണ കലശ ചടങ്ങുകൾ അവസാനിച്ചു. ഇനി 16 വരെ ഉത്സവ ചടങ്ങുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |