തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ, ഫാർമക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഗവേഷണ ആവശ്യങ്ങൾക്കായുള്ള വികസനത്തെ കുറിച്ചുള്ള വർക്ക്‌ഷോപ്പ് നടത്തി. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ എപ്പിഡെമിയോളജി വിഭാഗം പ്രൊഫസർ ഡോ. രവി പ്രസാദ് വർമ്മയുടെ നേതൃത്വത്തിലുള്ള ഒരു സംഘവും വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ
വിഭാഗം പ്രൊഫസറും കോഴിക്കോട് നിപ്പ സെന്റർ നോഡൽ ഓഫീസറുമായ ഡോ. ടി.എസ്.അനീഷുമാണ് വർക്ക്‌ഷോപ്പ് നടത്തിയത്. ഡെൽഹിയിലെ ഐ.സി.എം.ആർ ഹെഡ്ക്വാട്ടേഴ്‌സിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള ഡോക്ടർമാരും ഗവേഷകരും വർക്ക്‌ഷോപ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |