തിരുവനന്തപുരം: നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം ഇന്റേൺഷിപ്പ് ലഭ്യമാക്കാനുള്ള 'ഇന്റേൺഷിപ്പ് കേരള' പോർട്ടൽ തയ്യാറാവുന്നു. കെൽട്രോണിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് പോർട്ടൽ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് സ്ഥാപനങ്ങൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സൗജന്യ ഇന്റേൺഷിപ്പ്,പെയ്ഡ് ഇന്റേൺഷിപ്പ്, സ്റ്റൈപ്പന്റോടെയുള്ള ഇന്റേൺഷിപ്പ് എന്നിവയാണുള്ളത്.കെൽട്രോണിന് പുറമെ ഐ.സി.ടി അക്കാഡമി,സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡ്യൂക്കേഷൻ, എൽ.ബി.എസ്, അസാപ്പ്,ഐ.എച്ച്.ആർ.ഡി,സി-ആപ്‌റ്റ് എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |