തിരുവനന്തപുരം: കെ.എ.എസ് ഓഫീസർ തസ്തികയിലേക്ക് 14 ന് നടക്കുന്ന എഴുത്തു പരീക്ഷയ്‌ക്ക് തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണി എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ
1146051 മുതൽ 1146250 വരെയുള്ളവർ തിരുവനന്തപുരം കാഞ്ഞിരംകുളം ലൂർദ്ദ്പുരം
സെന്റ് ഹെലൻസ് ജി.എച്ച്.എസിലും കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ ഗേൾസ് എച്ച്.എസിൽ
ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1211855 മുതൽ 1212054 വരെയുള്ളവർ
കോട്ടയം ഏറ്റുമാനൂർ ഗവ. വി.എച്ച്.എസ്.എസിലും പരീക്ഷ എഴുതണം.
അഭിമുഖം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ
319/2022) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം 25 ന് രാവിലെ 7.30 നും 9.30 നും
പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
ഒ.എം.ആർ പരീക്ഷ
വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
14/2024) തസ്തികയലേക്ക് 19 ന് രാവിലെ 7.15 മുതൽ 09.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024) തസ്തികയിലേക്ക് 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023)
തസ്തികയിലേക്ക് 21 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്/ആരോഗ്യ വകുപ്പ്/ഹോമിയോപ്പതി വകുപ്പ്/ഭാരതീയ ചികിത്സാ
വകുപ്പ് എന്നിവിടങ്ങളിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 426/2024, 435/2024,
612/2024, 152/2024-എൽ.സി./എ.ഐ., 203/2024-പട്ടികവർഗ്ഗം, 530/2024- പട്ടികവർഗ്ഗം)
തസ്തികകളിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കെ.എ.എസ് പ്രാഥമിക പരീക്ഷനാളെ
കൺഫർമേഷൻ നൽകിയത്1.90 ലക്ഷം പേർ
തിരുവനന്തപുരം: കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ ) ട്രെയിനി (സ്ട്രീം 1, 2, 3) പ്രാഥമിക പരീക്ഷ നാളെ (14-ന് ) നടത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെയുമായി രണ്ട് പേപ്പറുകളാണുള്ളത് . ഒ.എം.ആർ മാതൃകയിലാണ് പരീക്ഷ.
പ്രാഥമിക പരീക്ഷയെഴുതാൻ മൂന്ന് സ്ട്രീമിലായി 1,90,852 പേരാണ് കൺഫർമേഷൻ നൽകിയത്. നേരിട്ട് നിയമനമുള്ള ആദ്യസ്ട്രീമിൽ 1,80,307 പേരും ഗസറ്റഡല്ലാത്ത സർക്കാർ ജീവനക്കാരുടെ രണ്ടാം സ്ട്രീമിൽ 9652 പേരും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മൂന്നാം സ്ട്രീമിൽ 893 പേരും പരീക്ഷയെഴുതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |