
പത്തനാപുരം: പ്രതിയുമായി പോയ പൊലീസ് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷിബുമോൻ, നിഖിൽ, പ്രതിയായ ഹരീഷ് എന്നിവർക്കാണ് നിസാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 ഓടെ പുനലൂർ-മൂവാറ്റുപുഴ പാതയിൽ കടയ്ക്കാമൺ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പുനലൂർ കോടതിയിൽ ഹരീഷിനെ ഹാജരാക്കാൻ കൊണ്ടുപോകും വഴി ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇവരെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |