കരുനാഗപ്പള്ളി : ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെൻ്റർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ബോബൻ ജി നാഥ് അദ്ധ്യക്ഷനായി. പി.കെ. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി.ആർ അംബേദ്കർ അവാർഡ് ജേതാക്കളായ സൗത്ത് ഇന്ത്യൻ ആർ വിനോദിനും മെഹർഖാൻ ചെന്നല്ലൂരിനും കെ.സി.വേണുഗോപാൽ എം.പി അവാർഡ് നൽകി ആദരിച്ചു. വി. കൃഷ്ണൻകുട്ടി, ജി. മഞ്ജുകുട്ടൻ, മുഹമ്മദ് മുസ്തഫ, അൻസർ കൊല്ലക, പ്രദീപ് വാര്യത്ത്, പുഷ്കിൻ , സജി കടത്തൂർ സക്കീർ, ഡോളി , ബൈജു മലനട, ന്യൂ മഹാത്മാ അക്കാഡമി എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും കെ.സി. വേണുഗോപാൽ എം.പി ഉപഹാരം നൽകി ആദരിച്ചു. കെ.സി .രാജൻ, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, റഹിംകുട്ടി , കെ.ജി.രവി ,തൊടിയൂർ രാമചന്ദ്രൻ ,എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, ചൂളൂർ ഷാനി, നജീബ് മണ്ണേൽ, രമ ഗോപാലകൃഷ്ണൻ, നീലികുളം സദാനന്ദൻ, പനക്കുളങ്ങര സുരേഷ്, പി സോമരാജൻ, ബി മോഹൻദാസ്, അനില ബോബൻ ,അജി ലൗലാന്റ്, മോളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |