തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. സമുദ്രതീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുള്ള പ്രിൻസ് ഒഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണിത്.
പരിശീലന പറക്കലിനുശേഷം തിരികെ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കടൽ പ്രക്ഷുബ്‌ധമായതിനാൽ ലാൻഡിംഗിന് സാധിക്കാതെ വരികയും പലയാവർത്തി വട്ടമിട്ട് പറക്കുകയും ചെയ്തു. ഇതിനിടെ ഇന്ധനം തീർന്നതോടെയാണ് പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തൊട്ടടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറക്കിയത്. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |