പ്രിയപ്പെട്ട വളർത്തുപൂച്ച നഷ്ടപ്പെട്ട ദു:ഖം പങ്കുവച്ച് സംവിധായകനും ഗാനരചയിതാവുമായ നാദിർഷ. പെറ്റ് ഹോസ്പിറ്റലിന്റെ അനാസ്ഥയിൽ പൂച്ചയ്ക്ക് ജീവൻ നഷ്ടമായെന്ന് ആരോപിച്ചാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ആരോഗ്യവാനായ തങ്ങളുടെ പൂച്ചയെ കുളിപ്പിക്കാൻ വേണ്ടി കൊണ്ടുപോയതാണെന്ന് കുറിപ്പിൽ പറയുന്നു. "ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ പൂച്ചയെ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് ആരും അരുമ മൃഗങ്ങളുമായി പോകരുത്" - അദ്ദേഹം കുറിച്ചു. പൂച്ചയുടെയും ആശുപത്രിയുടെയും ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പരാതി നൽകിയിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ നൽകാനാണ് ആശുപത്രിയിലെത്തിച്ചത്. സെഡേഷൻ നൽകി കുറച്ചുകഴിഞ്ഞപ്പോൾ പൂച്ച ചത്തെന്നാണ് അറിയിച്ചതെന്നും നാദിർഷ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ERNAKULAM PET Hospital, Near Renai medicity, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz. ഞാൻ കേസ് കൊടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |