ജാംനഗർ: പൊളിക്കുന്നതിനിടെ മതസ്ഥാപനത്തിൽ നിന്നും കണ്ടെടുത്തത് ബാത്ത് ടബ്ബും, സ്വിമ്മിംഗ് പൂളും. ഗുജറാത്തിലെ ജാംനഗറിലുള്ള ബച്ചു നഗർ എക്സ്റ്റൻഷനിലാണ് അനധികൃത ആരാധനാലയത്തിൽ ബാത്ത് ടബ്ബും സ്വിമ്മിംഗ് പൂളും കണ്ടെത്തിയത്.
പ്രദേശത്തെ ചില കെട്ടിടങ്ങൾ രംഗ്മതി നദിയുടെ ഒഴുക്ക് തടസപ്പെത്തുന്നതിന് കാരണമാകുകയും, പ്രകൃതിക്ക് ഭീഷണിയായെന്നും ചൂണ്ടിക്കാണിച്ചാണ് അവയെല്ലാം പൊളിച്ചു നീക്കാൻ അധികൃതർ നടപടി എടുത്തത്. ഏകദേശം 25 വർഷങ്ങൾക്ക് ശേഷമാണ് എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നത്. 11,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ പ്രദേശത്ത് 294 അനധികൃത നിർമ്മാണങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച നാല് മതസ്ഥാപനങ്ങളും കണ്ടെത്തി.
മുനിസിപ്പാലിറ്റിയിലെ 100ഓളം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. പതിമൂന്ന് ട്രാക്ടറുകൾ, മൂന്ന് ഹിറ്റാച്ചി, പന്ത്രണ്ട് ജെസിബികൾ എന്നിവ ഉപയോഗിച്ചാണ് മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്. ഇന്നലെ മാത്രം 300 കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി അധികൃതർ പറയുന്നു. മഴക്കാലത്ത് ജാംനഗറിൽ വെള്ളപ്പൊക്കം രൂക്ഷമായതിനാലാണ് നടപടി. ഏകദേശം എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളത്ര സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. നിരവധി കുറ്റവാളികൾ ഇവിടെയാണ് വീടുകളും ഫാം ഹൗസുകളും നിർമ്മിച്ചിരുന്നത്. അവയെല്ലാം ഇപ്പോൾ പൊളിച്ചു മാറ്രുന്നതിനിടെയാണ് നീന്തൽക്കുളങ്ങളും, ബാത്ത് ടബ്ബും കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |