തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഉപദേശസമിതി അംഗങ്ങൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പല ക്ഷേത്രങ്ങളിലും സമിതികളുടെ വീഴ്ചകൾ പതിവാകുകയും കോടതി ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാവുകയും ചെയ്തതോടെയാണ് ബോർഡ് അച്ചടക്കം കടുപ്പിച്ചത്. ഇനി മുതൽ ദേവസ്വം ഉദ്യോഗസ്ഥർ പൊലീസ് സർട്ടിഫിക്കറ്റുകൂടി ഉൾപ്പെടുത്തിവേണം കമ്മിറ്റിക്ക് അംഗീകാരം തേടേണ്ടത്.
ഉപദേശകസമിതി അംഗമായശേഷമാണ് പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തങ്ങൾ അറിയുന്നതെന്നും ഇത് തർക്കത്തിനും വ്യവഹാരത്തിനും കാരണമാകുന്നതായും ദേവസ്വം കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ താത്പര്യക്കാരാണ് ഭൂരിഭാഗം ഉപദേശക സമിതികളിലും ഇടംപിടിക്കുന്നത്. പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടാത്തത് ബോർഡിന് തലവേദനയാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |