പയ്യന്നൂർ: അടുത്ത മാസം 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് ട്രേഡ് യൂനിയൻ സെന്ററിൽ ചേർന്ന സംയുക്ത കൺവൻഷൻ തീരുമാനിച്ചു. എൻ.പി. ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി കുഞ്ഞപ്പൻ, കെ.വി ബാബു, ഐ.വി ശിവരാമൻ, കെ.കെ കൃഷ്ണൻ, കെ. പത്മനാഭൻ, വി.കെ ബാബുരാജ്, എം. രാമകൃഷ്ണൻ സംസാരിച്ചു. കെ.വി ബാബു ചെയർമാനും പി.വി കുഞ്ഞപ്പൻ ജനറൽ കൺവീനറുമായി 100 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. പയ്യന്നൂർ, പെരിങ്ങോം, മാടായി ഏരിയകൾ ചേർന്നു നടത്തുന്ന പണിമുടക്ക് പ്രചാരണ മേഖല ജാഥയ്ക്ക് 27ന് വൈകീട്ട് 3ന് ഷേണായി സ്‌ക്വയറിൽ സ്വീകരണം നൽകുവാനും ജൂലായ് 1, 2, 3 തീയതികളിൽ വാഹന പ്രചാരണ ജാഥ നടത്തുവാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |