ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷത്തിന് അയവില്ല. ഇന്നലെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ പതിനൊന്നുപേർ കൊല്ലപ്പെട്ടു. ഹൈഫയിലെ എണ്ണപ്പാടം ആക്രമിച്ച് പൈപ്പ് ലൈനുകൾ കേടാക്കിയെന്നും ജനവാസ മേഖലയിലെ നിരവധി കെട്ടിടങ്ങൾ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു.
അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അടക്കമാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.
ആണവ, ഊർജ്ജ കേന്ദ്രങ്ങളിലും പ്രതിരോധമന്ത്രാലയ ആസ്ഥാനത്തും ബോംബിട്ടു. ഇറാനിൽ വെള്ളിയാഴ്ച മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയി. ഇറാനിലെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾക്ക് സമീപമുള്ളവർ എത്രയും വേഗം ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. തകർക്കാനുള്ള കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ആക്രമിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്. ഇസ്രയേൽ ആക്രമണത്തിൽ നിന്ന് പിൻമാറിയാൽ തങ്ങളും അതിനു തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി.
യു.എസ് ബേസുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |