മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെപ്പോലെ നിറം മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജമാഅത്തെ ഇസ്ലാമി നല്ല ആളുകളാണെന്നും അവരെ കാണാൻ തലയിൽ മുണ്ടിട്ട് പോകേണ്ടെന്നും പറഞ്ഞത് പിണറായി വിജയനാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലം സി.പി.എമ്മിന് അവർ പിന്തുണ കൊടുത്തപ്പോൾ കേരളത്തിൽ ഈ ചർച്ചയുണ്ടായില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബി.ജെ.പിയെ പ്രീണിപ്പിക്കാൻ നടത്തിയതാണ്. വാഹന പരിശോധനയിൽ തെറ്റില്ല. യു.ഡി.എഫ് വാഹനങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിച്ചതിനെയാണ് എതിർത്തത്. പാലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് എന്നും ഒരേ നിലപാടാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നിലമ്പൂർ സ്‌പെഷ്യലാണ് മുഖ്യമന്ത്രിക്ക് പാലസ്തീൻ. കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞ് മുഖ്യമന്ത്രി ഇതുവരെ പാലസ്തീനെ കുറിച്ച് പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |