തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോർഡിൽ സമർപ്പിക്കപ്പെട്ട പെൻഷൻ,അംഗത്വ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രവാസികളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് അസ്‌ലം ചെറുവാടി അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര,ട്രഷറർ കുഞ്ഞിപ്പ തൃശൂർ,എം.കെ. ഷാജഹാൻ,എം.എസ്. സലാഹുദ്ദീൻ,അക്ബർ ചാവക്കാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |