കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകൾക്കായി മന്ത്രി കെ.എൻ. ബാലഗോപാൽ മുൻകൈയെടുത്ത് സംഘടിപ്പിച്ച മെരിറ്റ് അവാർഡ് വിതരണ ചടങ്ങ് വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടിയവരും വിവിധ സർവകലാശാലകളിൽനിന്ന് റാങ്കും പി.എച്ച്.ഡിയും ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൊയ്തവരുമായ 1600 പേർക്കാണ് മന്ത്രി നേരിട്ട് മെരിറ്റ് അവാർഡ് സമ്മാനിച്ചത്. കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരം അങ്കണത്തിലായിരുന്നു ചടങ്ങുകൾ. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് മുഖ്യ അതിഥിയായി. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ പ്രോ.വൈസ് ചാൻസിലർ ഡോ.എസ്.അയൂബ്, സിവിൽ സർവീസ് റാങ്ക് ജേതാവ് ജി.പി.നന്ദന എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രഞ്ജിത്ത്, എ.അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു.ജി.നാഥ്, സജി കടുക്കാല, എസ്.എസ്.സുവിധ, ആർ.പ്രശാന്ത്, വി.കെ.ജ്യോതി, ബിജു.കെ.എബ്രഹാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ.ജോൺസൺ, വി.എസ്.മുരളി, ആർ.പ്രദീപ്, വി.സന്ദീപ്, മഹേഷ്, ഫാ.ബിനു.സി.സാമുവൽ, ഭദ്ര ഹരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |