കൊച്ചി: ഇസുസു മോട്ടോർ ഇന്ത്യ ഐ-കെയർ മൺസൂൺ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചു. ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകൾക്കും എസ് യു വികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സർവീസ് ക്യാമ്പ് ഇന്ന് മുതൽ ജൂൺ 21 വരെ വരെയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഇസുസു അംഗീകൃത ഡീലർ സർവീസ് ഔട്ട്ലെറ്റുകളിൽ സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് സർവീസിനായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയിൽ 10%, പാർട്സിനും ഫ്ലൂയിഡുകൾക്കും 5% കിഴിവ് തുടങ്ങിയവ ലഭ്യമാണ്. സർവീസ് ബുക്കിംഗിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ഇസുസു ഡീലർ ഔട്ട്ലെറ്റിൽ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |