കോഴിക്കോട്: വനത്തിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിനുമേൽ ചുമത്തുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പീരുമേട്ടിലെ വനത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അൽപം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു നൽകാൻ താൻ നിർദ്ദേശം നൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ആധികാരിക രേഖ. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായാണ് കാണേണ്ടത്. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിലും പരിശോധന ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂരിൽ മ്ലാവിറച്ചിയെന്ന് തെറ്റിദ്ധരിച്ച് യുവാക്കളെ ജയിലിലടച്ച സംഭവത്തിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |