തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ബിജുവിനൊപ്പം ഭാര്യയും താമസിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം അവർ നാട്ടിലേക്ക് പോയിരുന്നു. ബിജു ഇന്ന് ഓഫീസിലെത്താത്തതിനെതുടർന്ന് സഹപ്രവർത്തകർ ഫാേൺവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മുറി അടച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ മ്യൂസിയം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |