കുമളി : കഴിഞ്ഞ സീസണിൽ കടുത്ത വേനൽ , ഇപ്പോൾ പെരുമഴയും കാറ്റുംഏലംകർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കാറ്റിൽ ഒടിഞ്ഞ് വീണ ചെടികൾ അഴുകയതാണ് കർഷകർക്ക് കനത്ത നഷ്ടം വരുത്തിവച്ചത്. കഴിഞ്ഞ വർഷം കൊടുംവേനലിൽ ഏല ചെടികൾ കരിഞ്ഞുണങ്ങി. വിളവെടുപ്പ് കുത്തനെ ഇടിഞ്ഞ് കർഷകർക്ക് വൻ നഷ്ട്ടം ഉണ്ടായി. എന്നാൽ ഈ സീസണിൽ പ്രതീക്ഷിക്കാത്ത മഴ ലഭിച്ചതിനാൽ ഏലം ചെടികൾ പച്ചപ്പടിച്ചു.ഇതോടെ കർഷകർ ഉഷാറായി. എന്നാൽ കാലവർഷത്തിന് മുൻപ് തന്നെ പെഴ്ത മഴയും കാറ്റും ഏലംചെടികളെ സാരമായി ബാധിച്ചു. കാറ്റിലിലും മഴയിലും ചെടികൾ ഓടിഞ്ഞു.
ഉത്പാദനം നന്നെ കുറഞ്ഞു.ഹൈറേഞ്ച് മേഖലയിൽ വ്യാപകമായാണ് കൃഷിനാശം ഉണ്ടായത്.
ചെടികൾക്ക് ഉണ്ടായ ഉലച്ചിലും മറിച്ചിലും ഉത്പാദനത്തെ ബാധിച്ചുവെന്ന് കർഷർ പറയുന്നു.
കൂടാതെ കാലവർഷം വന്നതോട് കൂടി അഴുകൾ രോഗവും തട്ടമറിച്ചലും കൊത്തഴുകലും സജീവമായി.
അനുയോജ്യമായ കാലവസ്ഥ ഉണ്ടായെങ്കിലും വിളവിനെ സാരമായി ബാധിച്ചു.
ഏലയ്ക്കയ്ക്ക് രണ്ടായിരത്തി ഇരുനൂറിൽ മുകളിൽ വില ഉണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കാൻ കാലവസ്ഥ കെടുതിമൂലം സാദ്ധ്യത വിരളമാണ്.
മഴ തുടർന്നാൽ
നഷ്ടം ഇരട്ടിക്കും
തുടർച്ചയായി ചെയ്യുന്ന മഴ ഇനിയും ചെട്ടികൾക്ക് രോഗം കൂടാൻ സാദ്ധ്യത കൂടുതലാണ്.
കീടനാശിനികളുടെയും വളങ്ങളുടെയും കുമിൾ നാശിനികളുടെയും വില വർദ്ധനന കർഷകെരെ അലട്ടുന്ന പ്രശ്‌നമാണ്.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലു മഴയിലും ഏല ചെടികൾ വേരു സഹിതം പിഴുത് പോയിരുന്നു. ഏലത്തിന്റെ തട്ട പാതിയിൽ ഒടിഞ്ഞും പോയി കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണും ഏല ചെടികൾക്ക് നാശ നഷ്ട്ടം ഉണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |