SignIn
Kerala Kaumudi Online
Sunday, 06 July 2025 9.51 PM IST

അമ്പരപ്പിച്ച് പ്രഭാസും ടീമും: ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി രാജാസാബിന്റെ ടീസർ

Increase Font Size Decrease Font Size Print Page
cinema

റിബൽ സ്റ്റാർ പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസർ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തിൽ എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളാൽ സമ്പന്നമാണ് ടീസർ. ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങൾ ടീസറിലുണ്ട്. മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സും സൗണ്ട് ഡിസൈനുമാണ് ടീസറിന്റെ പ്രത്യേകത.

കലാസംവിധായകൻ രാജീവൻ നമ്പ്യാർ രൂപകൽപ്പന ചെയ്തിട്ടുള്ള ഭയപ്പെടുത്തുന്ന കൊട്ടാരത്തിന്റെ ദൃശ്യങ്ങളാണ് ടീസറിന്റെ പ്രധാന ആകർഷണം. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബർ 5 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ് ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന സംഗീതം രാജാസാബിന്റെ ആത്മാവ് എന്താണെന്ന് പ്രേക്ഷകർക്ക് വിവരിക്കുകയാണ്.

ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. ''രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും'', നിർമ്മാതാവ് ടി.ജി വിശ്വപ്രസാദ് ടീസർ ലോഞ്ചിൽ പറഞ്ഞ വാക്കുകൾ. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ടീസർ ലോഞ്ച് ചടങ്ങിനെത്തിയിരുന്നു.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ

TAGS: CINEMA, LATEST NEWS IN MALAYALAM, CINEMA NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.