തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (എൻ.സി.എ.) (എൽ.സി./എ.ഐ.,
ഒ.ബി.സി., മുസ്ലീം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 344
-346/2024, 780-783/2024) തസ്തികയിലേക്ക് മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗത്തിൽ തീരുമാനിച്ചു.
പി.എസ്.സി അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം)
(കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 18, 19, 20
തീയതികളിൽ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.
തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ
മാത്രം) (കാറ്റഗറി നമ്പർ 706/2023) തസ്തികയിലേക്ക് 26 ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ അഭിമുഖം നടത്തും.
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ
123/2023) തസ്തികയുടെ ആദ്യഘട്ട അഭിമുഖം 27 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ
നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ
പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ
696/2023, 697/2023) തസ്തികയിലേക്ക് 2025 ജൂൺ 25 ന് രാവിലെ 07.15 മുതൽ 09.15 വരെ
ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്
ചെയ്തെടുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |