തിരുവനന്തപുരം: സർക്കാരിന്റെ അനുനയത്തിന് ഗവർണർ ആർ.വി. ആർലേക്കർ വഴങ്ങി. രാജ്ഭവനിലെ സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്തു നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം.
അതേസമയം, രാജ്ഭവനിൽ ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും അതിലെ പുഷ്‌പാർച്ചനയും വിളക്കു തെളിക്കലും തുടരും. ഇന്ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി.അനന്ത നാഗേശ്വറിന്റെ പ്രഭാഷണം തുടങ്ങുന്നതും ഭാരതാംബ ചിത്രത്തിലെ പുഷ്‌പാർച്ചനയോടെ ആയിരിക്കും.
പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത് വിവാദമായിരുന്നു.ഭാരതംബ ,ഹെഡ്ഗെവാർ,ഗോൾവാർക്കർ ചിത്രത്തങ്ങൾ പുറമേ രാജ്ഭവനിലെ
അതിഥിമുറിയിൽ ശ്രീനാരായണ ഗുരുദേവൻ, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, രാഷ്ട്രപതി ദ്രൗപതിമുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |