നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കാരായ സ്ത്രീകളുടെ മാലയും പണവും കവരുന്ന മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്‌തു. വിരുതനഗർ സ്വദേശികളായ വിജയ,മഞ്ജു,അരവിന്ദ് എന്നിവരെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നിർദ്ദേശ പ്രകാരം നാഗർകോവിൽ എ.എസ്.പി ലളിത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജെസി മേനകയെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വിരുതനഗറിൽ വച്ച് അറസ്റ്റിലായത്.
പ്രതികളുടെ കൈയിൽ നിന്ന് 27 പവനും 2.40 ലക്ഷം രൂപയും പിടിച്ചെടുത്തു. നേശമണിനഗർ പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |