തിരുവനന്തപുരം : കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ കേരള ടീമിന് ഇക്കുറി കാര്യങ്ങള്‍ കടുപ്പമാകും. കഴിഞ്ഞദിവസം ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകളും ഫിക്‌സ്ചറും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് സൗരാഷ്ട്ര, കര്‍ണാടകം,പഞ്ചാബ്,മദ്ധ്യപ്രദേശ് തുടങ്ങിയ മികച്ച ടീമുകള്‍ക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം. ഛണ്ഡിഗഡ്,ഗോവ,മഹാരാഷ്ട്ര എന്നീ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബയ്, വിദര്‍ഭ, ആന്ധ്രപ്രദേശ്, റെയില്‍വേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. വിജയ് ഹസാരെ ട്രോഫിയിലാകട്ടെ കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്,പുതുച്ചേരി, ത്രിപുര എന്നിവരാണ് കേരളത്തിനൊപ്പം എലൈറ്റ് ഗ്രൂപ്പ് എയില്‍ ഉള്ളത്.
ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 28 വരെ രണ്ടു ഘട്ടങ്ങളായാണ് ഇക്കുറി രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കുക. ആദ്യഘട്ടം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെയും നോക്കൗട്ട് ഫെബ്രുവരി 6 മുതല്‍ 28 വരെയുമാണ്.
സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 18 വരെ.
വിജയ് ഹസാരേ ഏകദിന ടൂര്‍ണമെന്റ് ഡിസംബര്‍ 24 മുതല്‍ ജനുവരി 18വരെ
4 എലൈറ്റ് ഗ്രൂപ്പുകളും പ്‌ളേറ്റ് ഗ്രൂപ്പിലെ മികച്ച പ്രകടനക്കാര്‍ കൂടി ചേര്‍ന്ന അഞ്ചാം ഗ്രൂപ്പും പരിഗണിച്ചാണ് നോക്കൗട്ടിലേക്ക് പ്രവേശനം. ഓരോ ഗ്രൂപ്പിലേയും മികച്ച രണ്ടു ടീമുകള്‍ നോക്കൗട്ടിലെത്തും.
ഓരോ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാര്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് പ്രവേശനം. രണ്ടാം സ്ഥാനക്കാരില്‍ പോയിന്റ് നില പരിഗണിച്ച് ഏറ്റവും മുന്നിലുള്ള ടീമും നേരിട്ട് ക്വാര്‍ട്ടറില്‍.
ശേഷിക്കുന്ന നാലു രണ്ടാം സ്ഥാനക്കാര്‍ പ്‌ളേഓഫില്‍ ഏറ്റുമുട്ടി രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.
രഞ്ജി ട്രോഫി ഗ്രൂപ്പുകള്‍
എലൈറ്റ് എ
വിദര്‍ഭ, തമിഴ്‌നാട്, ബറോഡ, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്
എലൈറ്റ് ബി
കേരളം,സൗരാഷ്ട്ര, കര്‍ണാടകം,പഞ്ചാബ്,മദ്ധ്യപ്രദേശ്,ഛണ്ഡിഗഡ്,ഗോവ,മഹാരാഷ്ട്ര
എലൈറ്റ് സി
ഗുജറാത്ത്, ഹരിയാന, സര്‍വീസസ്, ബംഗാള്‍, റെയില്‍വേസ്, ത്രിപുര, ഉത്തരാഖണ്ഡ്, അസം.
എലൈറ്റ് ഡി
മുംബയ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഹൈദരാബാദ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, പുതുച്ചേരി
പ്ലേറ്റ് ഗ്രൂപ്പ്
ബിഹാര്‍, മേഘാലയ, മിസോറം, സിക്കിം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |