പാണത്തൂർ : പാണത്തൂർ-ചിറങ്കടവ് സംസ്ഥാനപാതയുടെ ചെറങ്കടവ് വളവിന് സമീപം റോഡിന്റെ നടുവിലായി പുതുതായി പണികഴിച്ച കൽബർട്ടിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു.സംസ്ഥാന പാത നിർമ്മാണ തൊഴിലാളികൾ ഗർത്തം താത്കാലികമായി അടച്ചുവെങ്കിലും റോഡിന്റെ മദ്ധ്യത്തിൽ നിന്നും ആറിഞ്ച് കനത്തിൽ ഉറവ വെള്ളം പുറത്തോട്ട് തള്ളുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. കലുങ്കിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത തുടക്കത്തിൽ തന്നെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മഴ സമയത്ത് പ്രദേശത്ത് ഉറവപൊട്ടാറുള്ളതിനാൽ നിലവിലുള്ള റോഡ് അഞ്ഞൂറ് മീറ്റർ നീളത്തിലും രണ്ടുമീറ്റർ ഉയർത്തി പാലമുൾപ്പെടെ കൊടും വളവ് നിവർത്തി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ സ്വഭാവം പഠിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലെ വീഴ്ചയാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |