തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 386/2022) തസ്തികയിലേക്ക് 19 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546447.
ഒ.എം.ആർ പരീക്ഷ
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 127/2024) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വോക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) (സീനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 46/2024), നോൺ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ് (ജൂനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 442/2024, 626/2024) തസ്തികകളിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഫിസിക്സ് (കാറ്റഗറി നമ്പർ 507/2024) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |