ആലപ്പുഴ: വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് 68 വയസുകാരിയായ ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതി പിടിയിൽ. തുമ്പോളിയിൽ വാടകയ്ക്ക് താമസിക്കുന്ന മാർക്കോസ് ആന്റണിയെ (48) കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയം വൃദ്ധയുടെ മകളും മകനും ഹോംനഴ്സിംഗ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇരയുടെ പരാതിയിലാണ് നോർത്ത് പൊലീസ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |