കൊല്ലം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും അദ്ധ്യാപക സർവീസ് സംഘടനകളും സംയുക്തമായി ജൂലായ് 9ന് ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺവെൻഷനുകൾ നടത്തി.
കൊല്ലം താലൂക്ക് കൺവെൻഷൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ഗാഥ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ എ.ബിന്ദു, പുനലൂരിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, കുന്നത്തൂരിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.സുജിത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജെ.രതീഷ് കുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്.ബിജു, പി.മിനിമോൾ, കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് സി.ശിവശങ്കരപ്പിള്ള, കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി എസ്.സന്തോഷ് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ദീപ, കെ.എസ്.ടി.എ ജില്ലാ എക്സി. അംഗം പി.കെ.അശോകൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.അബു, റോബിൻ സാമുവൽ, എം.ശ്രീകുമാർ, ജില്ലാ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം സുഭാഷ് എന്നിവർ വിവിധ താലൂക്കുകളിൽ നടന്ന കൺവെൻഷനുകളിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |