മൂവാറ്റുപുഴ: കല്ലൂർക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി കീഴടങ്ങി. തൊടുപുഴ സ്വദേശി ഷരീഫ് ഷംസുദ്ദീനാണ് (34) ഇന്നലെ രാവിലെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നമ്പർ ഒന്നിൽ കീഴടങ്ങിയത്. ഷരീഫിനെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് വാഹനപരിശോധനയ്ക്കിടെ എസ്.ഐ മുഹമ്മദിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തെത്തുടർന്ന് രണ്ടു പ്രതികളും ഒളിവിലായിരുന്നു. പ്രതികൾ രക്ഷപ്പെടുവാൻ ഉപയോഗിച്ച കാർ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് സഹായങ്ങൾ ചെയ്തു നൽകിയ രണ്ടുപേരെ പിറ്റേദിവസംതന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ് .പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. രണ്ടാംപ്രതി ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |