ന്യൂഡൽഹി: ദേശീയ പാതകളിൽ ചെലവു കുറഞ്ഞ, ഫാസ്‌റ്റ്ടാഗ് അധിഷ്ഠിത വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം. 3000 രൂപയ്‌ക്ക് 200 യാത്ര. ഒരുവർഷ കാലാവധി. ആഗസ്റ്റ് 15ന് നിലവിൽ വരും.
കാർ, ജീപ്പ്, വാൻ തുടങ്ങി സ്വകാര്യ വാഹനങ്ങൾക്കാണ് ബാധകം. വാണിജ്യ വാഹനങ്ങൾക്ക് പാസ് അനുവദിക്കില്ല. ഒരു വർഷത്തിനുള്ളിൽ 200 യാത്ര പിന്നിട്ടാൽ റീചാർജ് ചെയ്യാം.
60 കിലോമീറ്റർ പരിധിയിൽ ടോൾ പ്ളാസയുള്ള പാതകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഏറെ ലാഭകരമാവും വാർഷിക പാസ്. 3000 രൂപയ്‌ക്ക് 200 തവണ ടോൾ പ്ളാസ കടക്കാം. (ശരാശരി നിരക്ക് 15 രൂപ). നിലവിൽ ശരാശരി 50 രൂപ നിരക്കിൽ 200 തവണ ടോൾ പ്ളാസ കടക്കാൻ 10,000 രൂപ ചെലവാകുന്നുണ്ട്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പാസ് അവതരിപ്പിച്ചത്. പുതിയ കാർഡിന്റെ ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും ദേശീയ പാതാ അതോറിട്ടി, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ വെബ്‌സൈറ്റുകളിലും ലഭ്യമാക്കും. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് മറ്റ് രേഖകളൊന്നും കാണിക്കാതെ തന്നെ പുതിയ സംവിധാനത്തിലേക്കു മാറാം.
നിലവിൽ, ഒരു ടോൾ പ്ലാസയുടെ നിശ്ചിത ദൂരപിധിയിലുള്ളവർക്ക് വിലാസം അടക്കം രേഖകൾ നൽകി പ്രതിമാസ പാസുകൾ അനുവദിക്കുന്നുണ്ട്. പ്രതിമാസം 340 രൂപയാണ് നിരക്ക്. ആവർഷം 4,080 രൂപ ചെലവാകും. അതിനാൽ പുതിയ സംവിധാനം ഇത്തരക്കാർക്ക് ലാഭകരമാണ്.
തടസ്സമില്ലാത്ത യാത്ര
പാസുള്ളവർക്ക് ടോൾ പ്ളാസയിൽ പ്രത്യേക ട്രാക്കായിരിക്കും. ബാരിയറിനു മുന്നിൽ കാത്തുകിടക്കേണ്ട
കൂടുൽ വാഹനങ്ങൾ പാസിലേക്ക് മാറുന്നതോടെ പ്ളാസകളിലെ തിക്കിത്തിരക്കും കുറയും
വാർഷിക പാസ് വേണ്ടാത്തവർക്ക് 100 കിലോമീറ്ററിന് 50 രൂപ എന്ന കണക്കിന് ഫ്ലാറ്റ് ടോൾ തുടരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |