തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായും രണ്ടുപേർ പിടിയിൽ. കുമാരപുരം പൂന്തി റോഡ് വിളയിൽ പ്ലാസയിൽ വാടകയ്ക്ക് റൂമെടുത്ത് താമസിച്ചിരുന്ന കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ണക്കാട് പോന്തടി ഹൗസിൽ മുഹമ്മദ് സിയാദ് (29), കണ്ണൂർ തളിപ്പറമ്പ് മാണിയൂർ ചെക്കിക്കുളം കെ.വി ഹൗസിൽ കെ.വി. ഷെഫീർ (30) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 137 ഗ്രാം കഞ്ചാവുമാണ് മെഡിക്കൽ കോളേജ് പൊലീസ് പിടിച്ചെടുത്തത്. ഇത് വില്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.എം.ഷാഫി,എസ്.ഐമാരായ പി.എസ്.ഗീതു, സഹൽ മജീദ്, രഞ്ജിത്ത്,നൗഷാദ്,എ.എസ്.ഐ ജ്യോതി കെ. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |