അഞ്ചൽ: അഞ്ചൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകാരികളുടെ മക്കളെ ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.സൂരജ് അദ്ധ്യക്ഷനായി. സി.പി.എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് അംഗം സി.അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാകുമാരി, അഞ്ചൽ ജോബ്, ബാങ്ക് വൈസ് പ്രസിഡന്റ് ബി.മുരളീധരൻനായർ, ബോർഡ് അംഗങ്ങളായ ടി.കെ.ജയചന്ദ്രൻ, അഡ്വ.അനിൽകുമാർ, ടി.ആർ. ജയകുമാർ, സിന്ധു ദിലീപ്, ബീനാ സോദരൻ, എ.ജെ.ജെനീഷ്, അനന്ദു കൃഷ്ണൻ, എസ്.ഉഷാകുമാരി, ബാലചന്ദ്രൻ ബാങ്ക് സെക്രട്ടറി ബിജീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |