മനുഷ്യർക്ക് ഒഴിക്കലും ഒഴിച്ചുനിർത്താൻ കഴിയാത്ത ലോഹമാണ് സ്വർണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലേക്ക് സ്വർണം മാറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ വിലയും ഉയരുന്നുണ്ട്. ഭൂമിയിൽ നിന്ന് ഖനനം ചെയ്താണ് ഇവ പുറത്തെടുക്കുന്നത്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇങ്ങനെ കുഴിച്ചെടുക്കുന്നത്. ഇവ ഉപയോഗിച്ച് ആഭരണങ്ങളും മറ്റ് വസ്തുക്കളും ഉണ്ടാക്കുന്നു. മറ്റ് പല ലോഹങ്ങളും ഭൂമിയിൽ നിന്ന് ഖനനം ചെയ്യുമെങ്കിലും സ്വർണത്തിന്റെ അത്ര മൂല്യം അവയ്ക്കില്ല.
എന്നാൽ ഭൂമിയിൽ ഇനി എത്ര സ്വർണശേഖരം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ആകെ എത്ര സ്വർണം ഇതുവരെ ഖനനം ചെയ്‌തെടുത്തിട്ടുണ്ടെന്നും ഇനി എത്ര സ്വർണം ഭൂമിക്കടിയിൽ ഉണ്ടെന്നും നിങ്ങൾക്ക് അറിയാമോ? അതിനെക്കുറിച്ച് അടുത്തിടെ ചില പഠനങ്ങൾ നടന്നിരുന്നു. ഇതിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
ഇതുവരെ ഖനനം ചെയ്‌തെടുത്ത ആകെ സ്വർണം
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് മനുഷ്യർ ഇതുവരെ ഏകദേശം 206,000 ടൺ സ്വർണം ഖനനം ചെയ്തിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ ഈ കണക്ക് അൽപം കൂടുതലായാണ് പറയുന്നത്. ഏകദേശം 238,391 ടൺ എന്നാണ്. ഈ സ്വർണത്തിന്റെ പകുതിയോളം ആഭരണ നിർമാണത്തിനായി ഉപയോഗിച്ചു. ബാക്കിയുള്ളത് കോയിൻ ബാറുകളും സെൻട്രൽ ബാങ്ക് ഹോൾഡിംഗുകൾക്കുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഭൂമിക്കടിയിൽ ഇനി എത്ര സ്വർണമുണ്ട് ?
മനുഷ്യർ ധാരാളം സ്വർണം ഖനനം ചെയ്തെടുത്തിട്ടുണ്ടെങ്കിലും ഇനിയും ഏകദേശം 70,550 ടൺ സ്വർണ നിക്ഷേപം ഉണ്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നത്. എന്നാൽ വേൾഡ് ഗോൾഡ് കൗൺസിൽ ഈ കണക്ക് അൽപം കുറച്ചാണ് കാണിക്കുന്നത്. സ്ഥിരീകരിച്ച കരുതൽ ശേഖരം 60,370 ടൺ എന്നാണ് അവരുടെ കണക്ക്. ഉറപ്പില്ലാത്തതും എന്നാൽ വേർതിരിച്ചെടുക്കാൻ സാദ്ധ്യതയുള്ളതുമായ മൊത്തം സ്വർണ സ്രോതസുകൾ ഇനിയും 145,625 ഉണ്ടാകുമെന്നാണ് കണക്ക്. അപ്പോൾ ഖനനം ചെയ്ത സ്വർണവും അറിയപ്പെടുന്ന കരുതൽ ശേഖരവും ചേർക്കുമ്പോൾ നമുക്ക് ലഭ്യമായ ആകെ സ്വർണം 277,000 മുതൽ 299,000 ടൺ വരെയാണ്.
ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങൾ
ഖനനം ചെയ്യാത്ത സ്വർണത്തിന്റെ ഏറ്റവും വലിയ ശേഖരമുള്ള രാജ്യങ്ങളാണ് റഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവ. ഈ രാജ്യങ്ങളിൽ ഭൂഗർഭ അറകളിൽ വൻതോതിൽ സ്വർണം കാണപ്പെടുന്നു. എന്നാൽ കൂടുതൽ സ്വർണം വിപണിയിലെത്തിക്കുന്നത് ചെെനയാണ്.
സ്വർണം എവിടെയാണ്?
പതിനായിരക്കണക്കിന് ടൺ സ്വർണം ഭൂമിയുടെ പുറംതോടിൽ അവശേഷിക്കുന്നുണ്ടെങ്കിലും, അത് സ്വർണത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. സ്വർണത്തിന്റെ 99 ശതമാനവും മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഭൂമിയുടെ കാമ്പിലാണെന്നാണ് ശാസ്ത്രജ്ഞർമാർ അവകാശപ്പെടുന്നത്. ഭൂമിയിൽ ഉള്ള 441 ദശലക്ഷം ടൺ സ്വർണം പാറയിലും കടൽവെള്ളത്തിലും ചെറിയ കണികകളിലാണ് കാണപ്പെടുന്നത്.
ഭൂമിയുടെ പുറംതോടിൽ എത്ര സ്വർണം ഒളിഞ്ഞിക്കുന്നുവെന്ന് കൃത്യമായി അളക്കാൻ കഴിയില്ലെന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്. പുതിയ സ്വർണ ഖനികൾ ഇനിയും കണ്ടെത്താനുണ്ടെന്ന് ഗവേഷകർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസ്റാൻസ് ബേസിൽ. ഇതുവരെ ഖനനം ചെയ്തിട്ടുള്ള സ്വർണത്തിന്റെ ഏകദേശം 30 ശതമാനവും ഇവിടെ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |