കൊച്ചി: ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. നടൻ ജോജു ജോർജിനെതിരായ പോസ്റ്റാണ് പിൻവലിച്ചത്. ചുരുളിയിൽ അഭിനയിച്ചതിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നത്.
മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് നൽകിയ ശമ്പളം ഉൾപ്പെടെയാണ് ലിജോ ജോസ് മറുപടി നൽകി പോസ്റ്റ് പങ്കുവച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്നും ഇപ്പോൾ നീക്കിയ ഫേസ്‌ബുക്ക് കുറിപ്പിൽ ലിജോ ജോസ് പെല്ലിശേരി പറഞ്ഞിരുന്നു.
ഈ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി ജോജു രംഗത്തെത്തിയിരുന്നു. ചുരുളി സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്നും ഫെസ്റ്റിവലിനല്ലാത്ത സിനിമ ആയിരുന്നുവെന്ന് അറിഞ്ഞെങ്കിൽ ചുരുളിയിൽ അഭിനയിക്കില്ലായിരുന്നുവെന്നും ജോജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |