തിരുവനന്തപുരം: തന്നെ വാനോളം പുകഴ്‌ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ടാഗോർ തിയേറ്ററിൽ നടന്ന പി എൻ പണിക്കർ അനുസ്‌മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതപ്രസംഗകനായ എൻ ബാലഗോപാലിന്റെ പരാമർശങ്ങളിലാണ് മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചത്. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനാണ് എൻ ബാലഗോപാൽ.
മുഖ്യമന്ത്രി കേരളത്തിന്റെ വരദാനമാണ്, പിണറായി വിജയൻ ലെജൻഡ് ആണ് എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് എൻ ബാലഗോപാൽ നടത്തിയത്. പ്രസംഗത്തിൽ മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് മനസിലാക്കിയ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ ബാലഗോപാലിന് എഴുതി നൽകി. ഇതോടെ കൂടുതൽ സംസാരിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞ് ബാലഗോപാൽ പ്രസംഗം അവസാനിപ്പിച്ചു.
സീറ്റിലേയ്ക്ക് മടങ്ങിയ ബാലഗോപാലിനോട് 'മൂന്ന് മിനിട്ടാണല്ലോ പ്രസംഗിച്ചത്' എന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ലോകത്തിന് മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയാണ് കേരളമെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |