കോഴിക്കോട്: മത്സരിച്ച് മരണയോട്ടം നടത്തുന്നതിനിടെ കാർ തടഞ്ഞു നിർത്തി വിദ്യാർത്ഥിയെ മർദ്ദിച്ച ഫോണിക്സിലെ ബസ് ജീവനക്കാർക്കെതിരെ പരാതി. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് സംഭവം. കോഴിക്കോട്ടു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലെ ജീവനക്കാരാണ് കാറിൽ സഞ്ചരിച്ച വിദ്യാർത്ഥിയെ മർദ്ദിച്ചത്. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥിയെ തടഞ്ഞത്.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അലൻ ജോസിനാണ് മർദ്ദനമേറ്റത്. അലൻ ജോസും രണ്ട് സഹപാഠികളും മുക്കത്തെ ഒരു ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബസ് ജീവനക്കാർ വാഹനം നിർത്തി അലൻ ജോസിനെ മർദ്ദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തുന്നുവെന്നാണ് പരാതി. കാറിന്റെ ബോഡിയിൽ ഇവർ ശക്തമായി ഇടിച്ചതായും അലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |