ചെറുവത്തൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടിച്ച വീരമല കുന്നിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവ്വേ നടത്തി. പരിശോധനയിൽ മണ്ണിടിഞ്ഞ് ചിലയിടങ്ങളിൽ ലംബമായും തിരശ്ചീനമായും വിള്ളലുകൾ കണ്ടെത്തി. ഇതുസംബന്ധിച്ച് തഹസിൽദാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചതിനുശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറും.
കുന്നിന്റെ സംരക്ഷണത്തിന് പ്രത്യേക നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ്, ഹസാർഡ് അനലിസ്റ്റ് പി.ശില്പ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടറെ അനുഗമിച്ചു. സമാനമായ ഭീഷണി നിലനിൽക്കുന്ന മട്ടലായി കുന്ന് .ബേവിഞ്ച കുന്ന് എന്നിവിടങ്ങളിലും ഡ്രോൺ സർവ്വേ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |