കയ്യൂർ :ഷാജി എൻ.കരുൺ ,പി.അപ്പുക്കുട്ടൻ അനുസ്മരണ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം കയ്യൂർ ഇ.കെ.നായനാർ സ്മാരക മന്ദിരത്തിൽ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.പി.എം നേതാവ് പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. രവീന്ദ്രൻ, ഡോ.എൻ.പി.വിജയൻ, ഡോ.കെ.വി.സജീവൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കൊടക്കാട് സ്വാഗതവും വിനോദ് ആലന്തട്ട നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കരുണാകരൻ ( രക്ഷാധികാരി ) എം.രാജഗോപാലൻ ( ചെയർമാൻ ) രാധാകൃഷ്ണൻ ( വർക്കിംഗ് ചെയർമാൻ ),എം.രാജീവൻ, എൻ,രവീന്ദ്രൻ ( വൈസ് ചെയർമാൻ), രവീന്ദ്രൻ കൊടക്കാട് ( കൺവീനർ ) ഡോ.എൻ.പി.വിജയൻ, വിനോദ് ആലന്തട്ട ( ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |