നിലമ്പൂർ: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾ തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രാവിലെ 9ന് വീട്ടിൽ നിന്നിറങ്ങി. നിലമ്പൂരിലെ ചില മരണ വീടുകൾ സന്ദർശിച്ചു. പാർട്ടി നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. നേതാക്കളും പ്രവർത്തകരുമായി ബൂത്തിൽ നിന്നും ലഭിച്ച വോട്ടുകണക്കുകൾ ചർച്ച ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് വോട്ടെടുപ്പ് കഴിഞ്ഞ 19ന് രാത്രി രാജ്യറാണി എക്സപ്രസിൽ നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടു കണക്കുകളും നേതാക്കളുമായി ചർച്ച ചെയ്തു.
ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് ഉച്ച വരെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിലെ വക്കീൽ ഓഫീസിലെത്തി സഹപ്രവർത്തകരെയും മറ്റും കണ്ടു. പിന്നീട് പാർട്ടി നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്തി. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ ഇന്നലെ എടവണ്ണ ഒതായിയിലെ വീട്ടിലായിരുന്നു. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തി. ബൂത്തുകളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |