കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദ, ആഭിചാര നിരോധനനിയമം നടപ്പാക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. നിയമനിർമ്മാണം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്രിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്. വിഷയം 24ന് വീണ്ടും പരിഗണിക്കും. നിയമനിർമ്മാണത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം ഫയൽചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരത്തിലുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷൻ 2019ൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിലെ പ്രയോഗിക ശുപാർശകൾ നടപ്പിലാക്കണമെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |