ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ഓയൂർ ഗവ. എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് കിരൺ ബാബു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വിശാഖ്, ടി.കെ.ജ്യോതിദാസ്, മെഹറുനിസ്സ, സ്കൂൾ ഹെഡ്മിസ്ട്രസ് വി.റാണി, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ സ്കൂൾ വിദ്യാർത്ഥികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി 16 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |