തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് വയ്യേറ്റ് എന്ന സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. അവിടത്തെ ഒരു വീടിനോട് ചേർന്ന സ്ഥലത്ത് ഷീറ്റിനടിയിൽ വലിയ മൂർഖൻ പാമ്പ് കയറി എന്ന് പറഞ്ഞാണ് വാവ സുരേഷിന് കോൾ എത്തിയത്. കെ എസ് ഇ ബിയിലെ ജീവനക്കാർ ആണ് പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരും ഒത്തുകൂടി.
സ്ഥലത്ത് എത്തിയ വാവ സുരേഷ് തെരച്ചിൽ തുടങ്ങി. ഷീറ്റിനടിയിൽ പാമ്പിനെ കണ്ടില്ല, ഇളക്കമുള്ള മണ്ണാണ്, മണ്ണിനടിയിൽ ഇരുന്ന പാമ്പിനെ പുറത്തിറക്കി. വലിയ തലയുള്ള പ്രായം ചെന്ന മൂർഖൻ പാമ്പാണെന്ന് വാവ സുരേഷ് പറഞ്ഞു. മാത്രമല്ല അതിന്റെ പത്തിയിൽ ഉമ്മ വയ്‌ക്കുകയും ചെയ്തു.
രക്ഷപ്പെടാനായി മൂർഖൻ പല ഭാഗത്തും ഇഴഞ്ഞു നീങ്ങി. കാണുക മൂന്ന് പേരെ കൊല്ലാൻ തക്ക വെനമുള്ള വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളിമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |