തൃക്കരിപ്പൂർ: കണ്ണൂർ ജില്ല ഗാന്ധി സെന്ററിനറി മെമ്മോറിയൽ സൊസൈറ്റി പി.കുഞ്ഞിരാമൻ വക്കീൽ സ്മാരക അവാർഡ് ജേതാവായ പ്രമുഖ ഗാന്ധിയൻ റിട്ട.ഏ.ഇ.ഒ കെ.വി.രാഘവനെ ഒളവറ ഗ്രന്ഥാലയത്തിന്റ ആഭിമുഖ്യത്തിൽ ആദരിച്ചു.മുൻ ഗ്രന്ഥാലയം പ്രസിഡന്റും സീനിയർ മെമ്പറുമായ എം.നാരായണൻ പൊന്നാട അണിയിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രഭാഷണവും കെ.വി.രാഘവൻ നിർവഹിച്ചു.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,നേതൃ സമിതി കൺവീനർ വി.കെ.രതീശൻ, ഹോസ്ദൂർഗ് താലൂക്ക് ലൈബ്രറി കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ,കലാസമിതി പ്രസിഡന്റ് കെ.മുകുന്ദൻ,വായനാ വെളിച്ചം കൺവീനർ ആശാ പവിത്രൻ, ലൈബ്രേറിയൻ കെ.സജിന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |